സോമേശ്വര ടൗൺ മുനിസിപ്പാലിറ്റിയിൽ വനംവകുപ്പ് മുറിച്ചിട്ട മരങ്ങൾ
മംഗളൂരു: സോമേശ്വര ടൗൺ മുനിസിപ്പാലിറ്റി സമർപ്പിച്ച യഥാർഥ പട്ടികയിൽ ഇല്ലാത്ത മരങ്ങൾ വനംവകുപ്പ് മുറിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം. അപകടകാരികളായ മരങ്ങളുടെ പട്ടിക നഗരസഭ സമർപ്പിച്ചിരുന്നു.
തീരത്തിനടുത്തുള്ള രണ്ട് കാറ്റാടി മരങ്ങൾ, ഉച്ചില ഭഗവതി സ്കൂളിനും നഗരസഭ ഓഫിസിനുമടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ മരങ്ങൾ എന്നിവയാണ് ഉൾപ്പെട്ടത്. ഈ മരങ്ങൾ പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികൾക്കും ദൈനംദിന യാത്രക്കാർക്കും അപകടകരമായിരുന്നു.
എന്നാൽ, ഈ മരങ്ങൾക്ക് പകരം സോമേശ്വര തീരപ്രദേശത്തുള്ള അഞ്ച് വിലയേറിയ കാറ്റാടി മരങ്ങൾ വേരുകൾ ഉൾപ്പെടെ വനം വകുപ്പ് മുറിച്ചുമാറ്റി. ഇത് ശക്തമായ പ്രാദേശിക പ്രതിഷേധത്തിന് കാരണമായി.
‘ഞങ്ങളുടെ അധികാരപരിധിയിലുള്ള അപകടകരമായ മരങ്ങളുടെ പട്ടിക വനംവകുപ്പിന് നൽകിയിരുന്നു. പട്ടികയിലുള്ള ഒരു മരവും ഇതുവരെ നീക്കംചെയ്തിട്ടില്ല. പകരം, തീരപ്രദേശത്തുള്ള കാറ്റാടി മരങ്ങൾ നഗരസഭയെ അറിയിക്കാതെ വെട്ടിമാറ്റി’ -സോമേശ്വര നഗരസഭ വൈസ് പ്രസിഡന്റ് രവിശങ്കർ സോമേശ്വര പറഞ്ഞു. ഇക്കാര്യത്തിൽ വനംവകുപ്പിൽനിന്ന് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.