നന്ദിനി തൈരിന് ലിറ്ററിന് 14 രൂപ വര്‍ധന

ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) നന്ദിനി പാലിന്‍റെ വിലയോടൊപ്പം തൈരിന്‍റെ വിലയും വർധിപ്പിച്ചു. നവംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 28 രൂപയുള്ള അര ലിറ്റർ തൈരിന് 34 രൂപയായി. ഒരു ലിറ്ററിന് 68 രൂപയാണ് വില. ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് വര്‍ധന. പാലിന്‍റെ വില എട്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ടോൺഡ് മിൽക്ക് 46 രൂപയില്‍ നിന്ന് 54 രൂപയും ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 47 രൂപക്ക് പകരം 56 രൂപയുമാണ്. ഹോമോജെനൈസ് ചെയ്ത പശുവിൻ പാലിന് 50 രൂപയിൽ നിന്ന് 58 രൂപയായി . സ്പെഷൽ ടോൺഡ് മിൽക്ക്, ശുഭം പാൽ എന്നിവക്ക് 52 രൂപയിൽ നിന്ന് 64 രൂപയായി. ഹോമോജെനൈസ് ചെയ്ത ശുഭം പാലിന് 53 രൂപക്ക് പകരം 65 രൂപയാകും.

Tags:    
News Summary - Nandini yogurt price hiked by Rs 14 per liter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.