മംഗളൂരു: വിവാഹശേഷം മംഗളൂരു പൊലീസ് കമീഷണറേറ്റ് പരിധിയിൽ താമസിക്കുന്ന മൂന്ന് പാകിസ്താൻ വംശജരായ സ്ത്രീകളെ പൊലീസ് കണ്ടെത്തി. ഒരാൾ വാമഞ്ചൂരിലും മറ്റൊരാൾ ഫാൽനീറിലും താമസിക്കുന്നു. മൂന്നാമത്തെയാളുടെ താമസ സ്ഥലത്തെക്കുറിച്ച് വിവരമില്ല.
12-13 വർഷം മുമ്പ് വിവാഹിതരായ മൂന്നു പേരും മംഗളൂരുവിലാണ് താമസിക്കുന്നത്. ഈ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ് കമീഷണറേറ്റ് ഇത് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മൂന്ന് സ്ത്രീകളും ദീർഘകാല വിസയിൽ ഇന്ത്യയിലെത്തി കുടുംബത്തോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കിയതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരിക്കും ഏത് നടപടിയും സ്വീകരിക്കുക. നിലവിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവൊന്നുമില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. അതേസമയം, ഉഡുപ്പി ജില്ലയിൽ പാക് പൗരന്മാരില്ലെന്ന് ഉഡുപ്പി എസ്.പി ഡോ. കെ. അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.