കൊലപാതകക്കേസിൽ അറസ്റ്റിലായവർ
മംഗളൂരു: മാൽപെ-കൊടവൂരിനടുത്തുള്ള സൽമറിൽ എ.കെ.എം.എസ് പ്രൈവറ്റ് ബസ് സർവിസ് ഉടമയും തെരുവുഗുണ്ടയുമായ സൈഫുദ്ദീൻ അത്രാടി എന്ന സെയ്ഫിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ മൂന്നുപേരെ മാൽപെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
ഉടുപ്പിയിലെ മിഷൻ കോമ്പൗണ്ടിൽ താമസിക്കുന്ന മുഹമ്മദ് ഫൈസൽ ഖാൻ (27), ഉടുപ്പി കാരമ്പള്ളി ജനത കോളനിയിൽ മുഹമ്മദ് ഷെരീഫ് (37), സൂറത്ത്കൽ കൃഷ്ണപുരയിൽ താമസക്കാരനായ അദ്ദു എന്ന അബ്ദുഷുക്കൂർ (43) എന്നിവരാണ് അറസ്റ്റിലായത്. സൈഫുദ്ദീന്റെ മൃതദേഹം മണിപ്പാൽ കെ.എം.സി ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെ മണിപ്പാലിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് അത്രാടി മസ്ജിദ് ശ്മശാനത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.