കു​മാ​ര​നാ​ശാ​ന്റെ ച​ര​മ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എ.​സി സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ എ​ഴു​ത്തു​കാ​രി ഡോ. ​ഖ​ദീ​ജ

മും​താ​സ് സം​സാ​രി​ക്കു​ന്നു

ദു​ര​വ​സ്ഥ​യും മു​ദ്രാ​വാ​ക്യ ക​വി​ത​യും ക്രൂ​ര വി​വേ​ച​ന​ങ്ങ​ളെ ഒ​രു​പോ​ലെ വി​ചാ​ര​ണ ചെ​യ്യു​ന്നു -ഡോ. ​ഖ​ദീ​ജ മും​താ​സ്

ബം​ഗ​ളൂ​രു: ആ​ശാ​ന്റെ ‘ദു​ര​വ​സ്ഥ’​യും ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്റെ ‘മു​ദ്രാ​വാ​ക്യ ക​വി​ത’​യും ക്രൂ​ര വി​വേ​ച​ന​ങ്ങ​ളെ ഒ​രു​പോ​ലെ വി​ചാ​ര​ണ​ചെ​യ്യു​ന്നു എ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ഡോ. ​ഖ​ദീ​ജ മും​താ​സ് പ​റ​ഞ്ഞു. കു​മാ​ര​നാ​ശാ​ന്റെ ച​ര​മ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എ.​സി സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ ‘ദു​ര​വ​സ്ഥ​യും മു​ദ്രാ​വാ​ക്യ ക​വി​ത​യും ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്’​എ​ന്ന​വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കാ​ല​ത്തി​ന്റെ ദു​ര​വ​സ്ഥ​ക​ളെ ആ​ശാ​ന്റെ ‘ദു​ര​വ​സ്ഥ’​വി​ചാ​ര​ണ​ചെ​യ്ത അ​തേ​യ​ള​വി​ൽ ഇ​ന്ന് ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്റെ ‘മു​ദ്രാ​വാ​ക്യ ക​വി​ത’​പ​ല​രെ​യും ഞെ​ട്ടി​ക്കു​ന്നു​ണ്ട്. വി​ശ​ന്നെ​ത്തു​ന്ന പ​ണി​യാ​ള​ന് രാ​ത്രി​യി​ൽ ബാ​ക്കി​യാ​യ ക​ഞ്ഞി​വെ​ള്ള​ത്തി​ൽ ‘ഔ​ദാ​ര്യ​പൂ​ർ​വം’​നാ​ല് വ​റ്റു​മി​ട്ട് നി​ല​ത്ത് കു​ഴി​കു​ത്തി ഒ​ഴി​ച്ചു​കൊ​ടു​ത്ത കാ​ല​ത്തെ അ​ഭി​മാ​ന​പൂ​ർ​വം ഓ​ർ​ക്കു​ന്ന​വ​ർ​ക്ക് മു​ദ്രാ​വാ​ക്യ ക​വി​ത തീ​ക്ക​ന​ൽ​പോ​ലെ പൊ​ള്ളും.

മു​ന്നോ​ട്ട് ഏ​റെ പോ​യ കേ​ര​ളീ​യ സ​മൂ​ഹ​ത്തെ പി​ന്നോ​ട്ടു​ന​യി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് മു​ദ്രാ​വാ​ക്യ​ക​വി​ത ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഡെ​ന്നി​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ബം​ഗ​ളൂ​രു യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് കോ​ഡൂ​ർ സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ സം​സാ​രി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ദാ​മോ​ദ​ര​ൻ മാ​ഷ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ഭ​വ്യാ ദാ​സ്, ന​ന്ദി​ത വി​നോ​ദ്, അ​ഭി​ന​യ് വി​നോ​ദ്, പാ​ർ​വ​ണ സു​നി​ൽ എ​ന്നി​വ​ർ കു​മാ​ര​നാ​ശാ​ന്റെ ക​വി​ത​ക​ൾ ആ​ല​പി​ച്ചു. തു​ട​ർ​ന്ന് സ്മി​ത ജ​ഗ​ദീ​ഷ് , ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി , സി. ​കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു. സി. ​കു​ഞ്ഞ​പ്പ​ൻ സ്വാ​ഗ​ത​വും ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

News Summary - Think of plight and slogan poetry as cruel critiques -Dr Khadeeja Mumthas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.