തെ​ക്കി​ൽ റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ‘തെ​ക്കി​ൽ എ​ക്സ​ല​ൻ​സ്

അ​വാ​ർ​ഡ്’ യു.​ടി. ഖാ​ദ​റി​ന് ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ കൈ​മാ​റു​ന്നു

തെ​ക്കി​ൽ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് യു.​ടി. ഖാ​ദ​റി​ന് കൈ​മാ​റി

ബം​ഗ​ളൂ​രു: സു​ള്ള്യ ആ​റ​ന്തോ​ടി​ലെ തെ​ക്കി​ൽ റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ‘തെ​ക്കി​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​ന് സ​മ്മാ​നി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ സ്പീ​ക്ക​റു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ടി.​എം. ഷാ​ഹി​ദ് അ​വാ​ർ​ഡ് കൈ​മാ​റി.

തെ​ക്കി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ജ​യ്ബു​ന്നി​സ ഇ​ഖ്ബാ​ൽ, അ​ഡ്വ. വാ​ഹി​ദ ഹാ​രി​സ്, ഹം​സ, മൊ​ഹി​ദീ​ൻ കു​ഞ്ഞി, ഹാ​രി​സ്, അ​മീ​ർ പേ​ര​ട്ക, അ​ഫ്താ​ബ് മു​ണ​മ്പ, ഷ​മീ​മ അ​ബ്ദു​ൽ റ​ഹി​മാ​ൻ, സ​ലിം, ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തെ​ക്കി​ൽ ഫാ​മി​ലി യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ട​ർ​ലി തെ​ക്കി​ൽ സ്വാ​ഗ​ത​വും ഹാ​രി​സ് തെ​ക്കി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ടി. ​സി​ദ്ദി​ഖ് എം. ​എ​ൽ.​എ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - Thekkil Excellence Award Handed over to UT Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 02:57 GMT