മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥിപ്രസ്ഥാനത്തിന്‍റെ (എം.ജി.ഒ.സി.എസ്.എം) രാജ്യന്തര കോൺഫറൻസിനോട് അനുബന്ധിച്ചു നടന്ന സമ്മേളനം മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
എം.ജി.ഒ.സി.എസ്.എം രാജ്യന്തര സമ്മേളനം സമാപിച്ചു
ബംഗളൂരു: കുനിഗൽ സെന്‍റ് ഗ്രിഗോറിയോസ് ദയാഭവനിലെ മാർ ഒസ്താത്തിയോസ് നഗറിൽ നടന്ന മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥിപ്രസ്ഥാനത്തിന്‍റെ(എം.ജി.ഒ.സി.എസ്.എം) 118 മത് രാജ്യന്തര കോൺഫറൻസ് സമാപിച്ചു. കോൺഫറൻസിനോട് അനുബന്ധിച്ച്
നടന്ന പൊതുസമ്മേളനം മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ഫാ.ഡാനിയേൽ അത്താല്ല, ഫാ.ടോം ഉഴുന്നാലിൽ എസ്.ഡി.ബി എന്നിവർ മുഖ്യാതിഥികളായി. എം.ജി.ഒ.സി.എസ്.എം പ്രസിഡന്‍റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എബ്രഹാം റമ്പാൻ, ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയാ മാത്യു, റെന്നി ഫിലിപ്പ്, ഫാ. കുര്യാക്കോസ് പി. തോമസ്, കോൺഫറൻസ് കൺവീനർ ഫാ. ജേക്കബ് വർഗീസ്, ക്രിസൻ കെ. തോമസ്, റിച്ചാ സൂസൻ മാത്യു, അലക്സ് പി. ഷിജു, ഹിത ബിജു എന്നിവർ സംസാരിച്ചു.
ഡോ. ജസ്റ്റിൻ പി. ജേക്കബ്, ഡോ. മരിയ ഉമ്മൻ, ഡീക്കൻ. ഗീവർഗീസ് ചാക്കോ, സൂസൻ തോമസ് ഐ.ആർ.എസ്, ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ, ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഗീവർഗീസ് മാർ പീലക്സിനോസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.