Posted On
date_range Updated On
date_range കുടകിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും പിഞ്ചു കുഞ്ഞും മരിച്ചു
മംഗളൂരു: കുടകിൽ സിദ്ധാപുരക്കടുത്ത ബനംഗലയിൽ ചൊവ്വാഴ്ച അർധരാത്രി കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും അവരുടെ നാല് വയസ്സുള്ള മകളും മരിച്ചു. സിദ്ധാപുര പൈസാരിയിലെ കെ.വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (നാല്) എന്നിവരാണ് മരിച്ചത്.
സിദ്ധാപുരയിൽനിന്ന് ബനംഗലയിലേക്ക് കുടുംബം യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ തോട്ടം തൊഴിലാളികൾ വാഹനം വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് കണ്ട് അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് മൂന്ന് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു. സിദ്ധാപുര പൊലീസ് സ്ഥലം സന്ദർശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.