കാറിന് മുകളിൽ വീണ മരം
Posted On
date_range Updated On
date_range പുതുമോഡൽ കാർ പടുമരം വീണ് തകർന്നു
ബംഗളൂരു: നഗരഹൃദയത്തിലെ ലാവെല്ലെ റോഡിൽ പുതുതായി രജിസ്റ്റർ ചെയ്ത ഹോണ്ട എലിവേറ്റ് എസ്.യു.വിയിൽ കൂറ്റൻ പടുമരം കടപുഴകി. മരത്തിന്റെ ഉള്ള് പൊള്ളയായതിനാൽ ആളപായമില്ല. കാറിന്റെ മുകൾ ഭാഗം തകർന്നു.
കബ്ബൺ പാർക്ക് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടിന്റെ മതിലിന് പുറത്തേക്ക് തള്ളിനിന്ന മരം വർഷങ്ങളായി ഉണങ്ങിക്കിടക്കുകയായിരുന്നു. നടപ്പാതയിലുള്ള മരം ബി.ബി.എം.പിയുടെ പൊതു സ്വത്താണെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് ഉത്തരവാദിത്തം ഇല്ലെന്നും ഓണററി സെക്രട്ടറി എച്ച്.എസ്. ശ്രീകാന്ത് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.