മഞ്ചേശ്വരം നിയുക്ത എംഎൽഎ എ.കെ.എം അഷ്റഫിനെ മന്ത്രിമാർ സ്വീകരിക്കുന്നു

മഞ്ചേശ്വരം എം.എൽ.എ കർണാടക മന്ത്രിമാരെ സന്ദർശിച്ചു

ബംഗളൂരു: നിയുക്ത മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് കർണാടക ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ, ഹജ്ജ് മന്ത്രി റഹിം ഖാൻ എന്നിവരെ സന്ദർശിച്ചു.

ബംഗളൂരുവിൽ സമീർ അഹമ്മദ് ഖാന്റെ ഔദ്യോഗിക വസതിയിൽ ഇരുവരും ചേർന്ന് എം.എൽ.എയെ സ്വീകരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ താൻ ഉൾപ്പെടെ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തിയ സമീർ അഹമ്മദ് ഖാനോടുള്ള നന്ദി സൂചകമായാണ് അഷ്റഫ് സന്ദർശിച്ചത്.

Tags:    
News Summary - The Manjeshwaram MLA visited Karnataka ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.