മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന് സ്വീകരണം ഒരുക്കും

ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയേസ് മാർത്തോമ മാത്യൂസ് ​തൃതീയൻ ബാവക്ക് ബംഗളൂരു വിശ്വാസി സമൂഹം സ്വീകരണം നൽകും. ബാനസ്‍വാടി ബാംഗ്ലൂർ സെന്റ്തോമസ് ഓർത്തഡോക്സ് ഈസ്റ്റ് മഹാ ഇടവകയിൽ ചൊവ്വാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സ്വീകരണ സമ്മേളനം ബാംഗ്ലൂർ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്യും.

ഓർത്തഡോക്സ് സഭയുടെ ബംഗളൂരു ഭദ്രാസന അധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്ത അധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസന അധിപൻ യൂഹാന്നോൻ മാർ പോളികാർപോസ് മെത്രാപൊലീത്ത, സഭ വൈദിക ട്രസ്റ്റി ഡോ. തോമസ് വർഗീസ് അമയിൽ, സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് അബ്രഹാം, സഭ സെക്രട്ടറി ഡോ. ബിജു ഉമ്മൻ എന്നിവർ ആശംസ അർപ്പിക്കും.

Tags:    
News Summary - The Banglore people will prepare a reception for the Malankara Orthodox Suriyani Sabha President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.