ബംഗളൂരു: ക്ഷേത്രദര്‍ശനത്തിനായി ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്കിങ് നടത്താൻ നമ്മ മുസ്റെ ആപ് പുറത്തിറക്കി കർണാടക സര്‍ക്കാര്‍. പ്രാഥമിക ഘട്ടത്തിലുള്ള ആപ്പിൽ ആദ്യം ബനശങ്കരി ക്ഷേത്രമാണ് ഉൾപ്പെടുത്തിയത്. 100 വർഷം പഴക്കമുള്ള ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സർവിസുകളും ഓൺലൈനായി ബുക്ക് ചെയ്യാം. വൈകാതെ മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രം, ഉഡുപ്പി മൂകാംബിക ക്ഷേത്രം, കോലാറിലെ കോടിലിംഗേശ്വര ക്ഷേത്രം എന്നിവയടക്കം സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെ സേവനങ്ങള്‍കൂടി ആപ്പിലൂടെ ബുക്ക് ചെയ്യാനാവും.
നമ്മ മുസ്റെ ആപ് ഉപയോഗിച്ച് പൂജകളും മറ്റ് സേവനങ്ങളും ഭക്തര്‍ക്ക് ബുക്ക് ചെയ്യാനാകും. പൂജകൾക്കും മറ്റ് വഴിപാടുകൾക്കും ക്യൂവില്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും. പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളൂരുവിലാണ് ആപ് പുറത്തിറക്കിയിട്ടുള്ളത്.
മുസ്റെ വകുപ്പിന് കീഴില്‍ ഏകദേശം 34,563 ക്ഷേത്രങ്ങളാണുള്ളത്. അതിനാല്‍ വരുംദിവസങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലേക്കും ഘട്ടംഘട്ടമായി സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുസ്രായി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. ക്ഷേത്രങ്ങളിലേക്കുള്ള തസ്ദിക് (ഓണറേറിയം) സര്‍ക്കാറിന്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സംബന്ധിച്ച വിവരങ്ങളും ആപ്പില്‍ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.