സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു: സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ​ത്തും. പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ലെ​ബ​ന​നി​ലെ ബെ​യ്റൂ​ത്തി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന ബാ​വ​യെ സ്വീ​ക​രി​ക്കും. വൈ​കീ​ട്ട് 4.30ന് ​യെ​ല​ഹ​ങ്ക​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച സെ​ന്‍റ് ബേ​സി​ൽ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​കെ.​ആ​ർ പു​രം സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കീ​ട്ട് അ​ഞ്ചി​ന് വൈ​റ്റ്ഫീ​ൽ​ഡി​ൽ പു​തു​താ​യി നി​ർ​മി​ച്ച സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വൈ​കീ​ട്ട് 5.30ന് ​ഹൊ​സ റോ​ഡ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി, ടി. ​ജോ​ൺ കോ​ള​ജ് കാ​മ്പ​സി​ലെ മാ​ർ ഔ​ഗേ​ൻ ചാ​പ്പ​ൽ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ക്വീ​ൻ​സ് റോ​ഡ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​ഭാ​ര​ത് ജോ​ഡോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഊ​ർ​ജ​മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്ത ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

വൈ​ദി​ക വൃ​ത്തി​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ർ​ജ് പു​ല​യ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വൈ​കീ​ട്ട് ആ​റി​ന് മൈ​സൂ​രു​വി​ൽ പു​തു​താ​യി നി​ർ​മി​ച്ച സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ ഐ​പ്പ് അ​റി​യി​ച്ചു.

Tags:    
News Summary - Syrian Orthodox Patriarch Ignatius Aphrem II Yerkes Bava in Bangalore today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.