representational image
മംഗളൂരു:ദാദർ-തിരുനൽവേലി എക്സ്പ്രസ് (22629) ട്രയിനിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ വാൾവീശി യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം. ടി.ടി.ഇമാർ സമയോചിതം ഇടപെട്ട് രണ്ട് അക്രമികളെ കീഴ്പ്പെടുത്തി.
വെള്ളിയാഴ്ച രാത്രി മംഗളൂരുവിനടുത്ത സൂറത്കൽ - തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് വാളുകൾ പിടികൂടുകയും ചെയ്തു.
തോക്കൂരിൽ ക്രോസിങ്ങിനായി ട്രെയിൻ നിർത്തിയപ്പോൾ തമിഴ് സംസാരിക്കുന്ന രണ്ടു പേർ കയറുകയായിരുന്നു. ഇരുവരും വാളുകൾ വീശാൻ തുടങ്ങിയതോടെ എസ്07 റിസർവേഷൻ കോച്ചിലെ യാത്രക്കാർ ഭയന്ന് ജനറൽ കമ്പർട്ട്മെന്റിലേക്ക് ഓടിക്കയറി.
ഇതിനിടെ ടിടിഇമാരായ കെ. ബാബു , ശ്രീനിവാസ് ഷെട്ടി, തിമ്മപ്പ ഗൗഡ എന്നിവർ ചേർന്ന് രണ്ടുപേരുടെയും കൈയിൽ നിന്ന് വാളുകൾ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ഇവരെ കങ്കനാടി പൊലീസിന് കൈമാറി. പ്രതികൾ ട്രെയിനിലെ പല സീറ്റുകളും കീറിമുറിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.