ബംഗളൂരു: കർണാടകയിൽ രണ്ട് റെയിൽ പാതകളുടെ നിർമാണത്തിന് അന്തിമ ലൊക്കേഷൻ സർവേ നടത്താൻ റെയിൽവേ ബോർഡ് അനുമതി. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലാണ് രണ്ടു പാതകളും വരിക.
162 കിലോമീറ്റർ വരുന്ന അൽമാട്ടി-യാദ്ഗിർ സെക്ഷൻ, 73 കിലോമീറ്റർ വരുന്ന ഭദ്രാവതി- ചിക്കജാജൂർ സെക്ഷൻ എന്നീ പാതകൾക്കാണ് അനുമതി. അൽമാട്ടി-യാദ്ഗിർ പാതയുടെ അന്തിമ സർവേക്ക് 4.05 കോടിയും ഭദ്രാവതി-ചിക്കജാജൂർ പാതക്ക് 1.825 കോടിയും തുക അനുവദിച്ചു.
പ്രധാനപ്പെട്ട ജലവൈദ്യുതി പദ്ധതിയും ജലസേചന പദ്ധതിയും ഉൾക്കൊള്ളുന്ന അൽമാട്ടി ഡാം പ്രദേശത്തെയും മുംബൈ-ഹൈദരാബാദ് കോറിഡോറിലെ പ്രധാന ജങ്ഷനായ യാദ്ഗിറിനെയും ബന്ധിപ്പിക്കുന്ന അൽമാട്ടി-യാദ്ഗിർ പാത മേഖലയിൽ വാണിജ്യ വികസനത്തിന് നിർണായകമാവുമെന്നാണ് കണക്കുകൂട്ടൽ.
ശിവമൊഗ്ഗയിലെ ഭദ്രാവതി സ്റ്റീൽ, പേപ്പർ മില്ലുകളടക്കമുള്ള വ്യവസായ മേഖല കൂടിയാണ്. സംസ്ഥാനത്തിന്റെ റെയിൽ നെറ്റ്വർക്കിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ചിക്കജാജൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.