ബംഗളൂരു: വഡ്ഗേര താലൂക്കിലെ കടമഗേര (ബി) ഗ്രാമപഞ്ചായത്ത് പരിധിയിൽ ക്യാതനാൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ വിദ്യാർഥികളെകൊണ്ട് കുഴൽക്കിണറും ഓടയും വൃത്തിയാക്കിക്കുന്ന വിഡിയോ വൈറലായതോടെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. വിഡിയോ ക്ലിപ്പിൽ പ്രധാനാധ്യാപകൻ ശരണപ്പ ബാഗ്ലിയും വിദ്യാർഥികൾക്ക് അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതായി കാണാം.
ദൃശ്യങ്ങൾ കണ്ട വിദ്യാർഥികളുടെ മാതാപിതാക്കൾ ഞെട്ടൽ പ്രകടിപ്പിച്ചു. തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയച്ചത് അവർക്ക് നല്ല ഭാവി ഉണ്ടാകാനാണെന്നും അവരെ ശുചിത്വതൊഴിലാളികളായി ഉപയോഗിക്കരുതെന്നും പറഞ്ഞു. പ്രധാനാധ്യാപകനെതിരെ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർണാടക രക്ഷണ വേദികെ ജില്ല പ്രസിഡന്റ് ടി.എൻ. ഭീമു നായക് ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.