'സ്റ്റാ​ര്‍' പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്നു മു​ത​ല്‍

ബം​ഗ​ളൂ​രു: നിം​ഹാ​ന്‍സ്, ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി, പൂ​ക്കോ​യ ത​ങ്ങ​ള്‍ ഹോ​സ്പി​റ്റ​ൽ​സ്, ഖാ​ഈ​ദെ മി​ല്ല​ത്ത് സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ത്രി​ദി​ന സ​സ്‌​റ്റൈ​ന​ബ്ള്‍ ട്രെ​യ്നി​ങ് ഓ​ണ്‍ സൈ​ക്കോ​സോ​ഷ്യ​ല്‍ കെ​യ​ര്‍ (സ്റ്റാ​ർ) ക്യാ​മ്പി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു വ​രെ നിം​ഹാ​ന്‍സ് ഡോ. ​എം.​വി. ഗോ​വി​ന്ദ​സ്വാ​മി സെ​ന്റ​ര്‍ സെ​മി​നാ​ര്‍ ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം. സാ​മൂ​ഹി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന നി​ത്യ​രോ​ഗി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ളെ പ​രി​ച​രി​ക്കാ​ൻ ആ​ധു​നി​ക രീ​തി​ക​ളി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കു​ക​യാ​ണ് ല​ക്ഷ്യം.

നിം​ഹാ​ന്‍സ് സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍ക്ക് വി​ഭാ​ഗ​ത്തി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ​രി​ശീ​ല​നം. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രും ന​ഴ്‌​സു​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​മ​ട​ങ്ങു​ന്ന നാ​ല്‍പ​തം​ഗ സം​ഘ​ത്തി​നാ​ണ് ആ​ദ്യ ബാ​ച്ചി​ല്‍ പ​രി​ശീ​ല​നം ന​ല്‍കു​ക. പ​രി​ശീ​ല​ന ക്യാ​മ്പി​ന് ഡോ. ​ആ​ര്‍. ധ​ന​ശേ​ഖ​ര പാ​ണ്ഡ്യ​ന്‍, ഡോ. ​ടി. മു​ര​ളി, ഡോ. ​അ​നീ​ഷ് വി. ​ചെ​റി​യാ​ന്‍, ഡോ. ​സോ​യൂ​സ് ജോ​ണ്‍, ആ​ര്‍. ഭ​ര​ത്, അ​ലീ​ന മ​ത്താ​യി, ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ര്യ തി​രു​മേ​നി, മു​ഹ​മ്മ​ദ് നൂ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും. അ​ടു​ത്ത ബാ​ച്ച് പ​രി​ശീ​ല​നം അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​മെ​ന്ന് കോ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ. അ​മീ​റ​ലി അ​റി​യി​ച്ചു.

News Summary - 'Star' review programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.