കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് നടന്ന ശ്രീനാരായണ മിഷന്റെ കുടുംബസംഗമം ഉദ്ഘാടനച്ചടങ്ങിൽനിന്ന്
ബംഗളൂരു: ശ്രീനാരായണ മിഷന്റെ കുടുംബസംഗമം കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് അരങ്ങേറി. ധർമാധികാരി ഡോ. സുഭാഷ് ചന്ദർ, ജനറൽ സെക്രട്ടറി ടി. ഭാർഗവൻ, സോൺ പ്രസിഡന്റുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗുരുകീർത്തനവും വിവിധ കലാപരിപാടികളും അരങ്ങേറി.
അന്നസാരന്ദ പാളയ, മാറത്തഹള്ളി, ദൊംലൂർ, ആനേപാളയ, ടി.സി. പാളയ, ഉദയ നഗർ, കഗ്ഗദാസപുര, ബിദരഹള്ളി തുടങ്ങിയ സോണുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. പുതിയ ഭാരവാഹികൾ: ഡോ. സുഭാഷ് ചന്ദർ(ധർമാധികാരി), ടി. ഭാർഗവൻ (ജന. സെക്രട്ടറി), വിജേഷ് കുമാർ (വർക്കിങ് ജനറൽ സെക്ര), ശശിധരൻ, കെ.കെ. സദാനന്ദൻ (വൈസ് പ്രസി), സ്മിത ബൈജു (വനിതാ വിഭാഗം സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.