representational image
ബംഗളൂരു: ബംഗളൂരുവിലെ വിവിധ യൂനിറ്റുകളിൽ നടക്കുന്ന മഹ്ളറതുൽ ബദരിയ്യ ആത്മീയ സംഗമത്തിന്റെ ജില്ലതല വാർഷിക സമ്മേളനം ഫെബ്രുവരി 16ന് നടക്കും. നീലസന്ദ്ര എസ്.ആർ.കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗമത്തിൽ പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിക്കായി സ്വാഗത സംഘം രൂപവത്കരിച്ചു.
യോഗത്തിൽ ഇബ്രാഹിം സഖാഫി പയോട്ട അധ്യക്ഷത വഹിച്ചു. ഹബീബ് നൂറാനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ഹാജി, നാസർ ക്ലാസിക് എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: മിസ്ഹബ് തങ്ങൾ മുഈനി(ചെയർമാൻ), അബ്ദുറഹിമാൻ നമിറ(കൺ.), അഹ്മദ് ആനേനപാളയം (ട്രഷ.), ശംസുദ്ദീൻ ശ്രീനിവാഗിലു, അബ്ദുൽഖാദർ ജീലാനി, ഗഫൂർ ലുലു (വൈസ് ചെയ.) ശഫ്നാജ്, ആശിഫ്, റഫീഖ് ആഡുഗൊഡി(ജോ. കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.