ബംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ (ബി.ബി.പി) ഒരു മെഗാ വാട്ട് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ. പാർക്കിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഇതിലൂടെ ഉൽപാദിപ്പിക്കും. ഇന്ത്യയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പാർക്ക് ആവും ബന്നാർഘട്ട. വനം വകുപ്പ് സംഘടിപ്പിച്ച 71ാമത് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിവർഷം 35-40 ലക്ഷം രൂപ വൈദ്യുതി ബില്ലിനായി ചെലവഴിക്കുകയും ഏകദേശം 600 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു. മൃഗശാലയിലെ ഉപയോഗശൂന്യമായ പാറക്കെട്ടിന് മുകളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. വൈദ്യുതി വകുപ്പുമായി ചർച്ചകൾ നടന്നു വരുന്നു. അടുത്ത വർഷം മാർച്ചോടെ പദ്ധതി പൂർത്തിയാകും.
പ്ലാൻറ് സ്ഥാപനത്തിന് ഏകദേശം 3.5 കോടി രൂപയും ഇലക്ട്രിക്കൽ ജോലികൾ, സബ് സ്റ്റേഷനുകൾ, കേബിളുകൾ എന്നിവക്കായി ഒരു കോടി രൂപയും ചെലവഴിക്കുമെന്ന് ബി.ബി.പി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.