എസ്.എൻ.ഡി.പി ആർ.ടി നഗർ ശാഖ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിത ദിനാഘോഷം
ബംഗളൂരു: എസ്.എൻ.ഡി.പി ആർ.ടി നഗർ ശാഖ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് അനിത ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഞ്ജു അജീഷ്, എഴുത്തുകാരി അർച്ചന സുനിൽ, നടി മാളവിക നന്ദൻ, പ്രസന്ന സേനൻ, സുഷമ മനോജ്, ഗുണവതി, സ്മിത എസ്, സഞ്ജന പ്രമോദ് എന്നിവർ പങ്കെടുത്തു. വനിത സംരംഭകരെയും മുതിർന്ന വനിതാ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. കൂടുതൽ വനിതാ സംരംഭകരെ കണ്ടെത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പ്രൊജക്ട് ഷി’ എന്ന സംരംഭം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും കളികളും അരങ്ങേറി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.