ജുനൈദ്, അബ്ദുൽ സലീം
ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് ബംഗളൂരു ജില്ല കൗൺസിൽ മീറ്റ് കർണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി അനീസ് കൗസരിയുടെ അധ്യക്ഷതയിൽ നടന്നു. ഓർഗനൈസിങ് സെക്രട്ടറി ഇഖ്ബാൽ ബാലില ജെ.സി നഗർ അത്ലാന്റിക് ഇൻ കോൺഫ്രൻസ് ഹാളിൽ നടന്ന കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി.
മുസ്തഫ ഹുദവി ബൊമ്മനഹള്ളി പ്രാർഥന നിർവഹിച്ചു. അബ്ദുൽ സലീം കെ.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം അബ്ദുസ്സമദ് മൗലവി മാണിയൂർ നിർവഹിച്ചു. ഭാവിപ്രവർത്തനങ്ങളെ കുറിച്ച് ജുനൈദ് .കെ, ഷാജൽ തച്ചംപൊയിൽ, സാദിഖ് ഹെബ്ബാൾ, സുഹൈൽ ഫൈസി, എന്നിവർ സംസാരിച്ചു.
ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കെ. ജുനൈദ് (പ്രസി), കെ.കെ. അബ്ദുൽ സലീം (ജന.സെക്ര), സാദിഖ് യഹിയ (വർക്കിങ് സെക്ര), അബ്ദുസ്സമദ് മൗലവി മാണിയൂർ, മുസ്തഫ ഹുദവി ബൊമ്മനഹള്ളി, സുഹൈൽ ഫൈസി എം.ജി റോഡ്, ശുക്കൂർ കമ്മനഹള്ളി, ഫാറൂഖ് മെജസ്റ്റിക് (വൈസ് പ്രസി), ഹുജ്ജത്തുല്ല ഹുദവി, യഅ്ഖൂബ് സിങ്ങ്സാന്ദ്ര, മഖ്സൂദ് മഡിവാള (ജോ.സെകട്ടറിമാർ), സി.എച്ച്. ഷാജൽ (ട്രഷ), റഷീദ് എ.കെ ജാലഹള്ളി.
ശമീം എം.എ എം.എസ് പാളയം, ശഫീഖ് എം.എ അൽസൂർ (ഓർഗനൈസിങ് സെക്ര), സിറാജുദ്ദീൻ നദ്വി സിങ്ങ്സാന്ദ്ര, യൂനുസ് എച്ച്.എ.എൽ, ജംഷിദ് മാർത്തഹള്ളി, സൈനുൽ ആബിദ് ടിപ്സാന്ദ്ര, സൈഫു ഈറോത്ത് ബി.ടിഎം, റാഷിദ് ഗൗരിപാളയം, ബിലാൽ മെജസ്റ്റിക്, റഫീഖ് കീണ്യ, മെഹബൂബ് കെ.ആർ. പുരം, സലീം ഇലക്ട്രോണിക് സിറ്റി (എക്സിക്യൂട്ടിവ് മെംബർമാർ)എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.