സജ്ജുദ്ദീൻ
മംഗളൂരു: വനിതാ ഉപഭോക്താവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കിന്നിഗോളിയിലെ ഷൂ ഷോപ് ഉടമക്ക് കോടതി മൂന്നുവർഷം തടവും 10,500 രൂപ പിഴയും വിധിച്ചു. കിന്നിഗോളി താലിപ്പടി ഗ്രാമത്തിൽ ഗോളിജാർ റോഡിലെ ജോഡുബൈലു നിവാസി സജ്ജുദ്ദീനെയാണ് (47) മൂഡ്ബിദ്രി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി മധുകർ പി. ഭഗവത് ശിക്ഷിച്ചത്. 2021 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടയിൽ യുവതി ഉച്ച 12.20 ഓടെ ചെരിപ്പ് വാങ്ങാനെത്തി. ചെരിപ്പുകൾ കാണിക്കാമെന്നു പറഞ്ഞ് കടക്കുള്ളിലെ ഒരു കമ്പാർട്ട്മെന്റിലേക്ക് യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ പൊലീസ് ഇൻസ്പെക്ടർ കെ. കുസുമധറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി എസ്.ഐ വിനായക് തൊറഗൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി. കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നേത്രാവതി കോട്ടിയൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.