Posted On
date_range Updated On
date_range സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ
ബംഗളൂരു: ഇന്ത്യൻ ബാസ്കറ്റ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നാലാമത് സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയം കോംപ്ലക്സിൽ വെള്ളിയാഴ്ച തുടക്കമാവും. പുരുഷ -വനിത വിഭാഗങ്ങളിലെ റെയിൽവേസിന്റെയും പുരുഷ വിഭാഗത്തിലെ സർവിസസിന്റെയും ടീമുകൾ ഉൾപ്പെടെ 56 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ലീഗ് പ്ലസ് നോക്കൗട്ട് ഫോർമാറ്റിലാണ് ചാമ്പ്യൻഷിപ് അരങ്ങേറുക. ഒരു പകരക്കാരൻ ഉൾപ്പെടെ ഒരു ടീമിൽ നാല് കളിക്കാർ മാത്രമേ മത്സരിക്കൂ എന്നതാണ് 3x3 ഫോർമാറ്റിന്റെ പ്രത്യേകത. മത്സരം വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.