കർണാടകയിൽ എസ്.ഐ.ആർ; ന്യായീകരിച്ച് മന്ത്രി സതീഷ് ജാർക്കിഹോളി

ബംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വ്യാഴാഴ്ച സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്.ഐ.ആര്‍) ന്യായീകരിച്ച് രംഗത്ത്.

കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി പ്രക്രിയ ശരിയായി നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കാൻ ഒരുങ്ങുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി)പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളും ഒഴിവാക്കലുകളും സംബന്ധിച്ച് ആശങ്കകൾ പങ്കുവെച്ചിരുന്നു. കൂടാതെ കർണാടകയിലെ പുനഃപരിശോധനാ പ്രക്രിയയുടെ സുതാര്യതയെയും കൃത്യതയെയും ഹരിപ്രസാദ് ചോദ്യം ചെയ്തിരുന്നു.

പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടത്തിയ രീതിയില്‍ എസ്.ഐ.ആര്‍ പ്രക്രിയ നടത്തുന്നതിന് എതിരെയാണ് കോൺഗ്രസ് എതിർപ്പുകൾ പ്രകടിപ്പിച്ചതെന്നും കർണാടകയിൽ ന്യായമായ രീതിയിലാണ് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയതെന്നും പറഞ്ഞ സതീഷ് ജാർക്കിഹോളി, മരിച്ചവരോ താമസസ്ഥലം മാറ്റിയവരോ, ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തവരോ ആയ ആളുകളുടെ പേരുകളാണ് ഒഴിവാക്കിയതെന്നും ഒരു കോടി വോട്ടുകൾ ഇല്ലാതാക്കിയതിനെക്കുറിച്ച് വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി ഫോം 7 അപേക്ഷകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ, ജാർക്കിഹോളിയുടെ വിലയിരുത്തലിൽ സംശയം പ്രകടിപ്പിച്ചു. ജാർക്കിഹോളിയുടെ പക്കൽ എന്ത് വിവരമുണ്ടെന്ന് തനിക്കറിയില്ല.

ചിറ്റാപ്പൂരിലെ ഒരു ബൂത്തിൽ, ഒരു സമുദായത്തിൽ നിന്നുള്ള 40 പേരെ ഒഴിവാക്കാനായി അപേക്ഷ ലഭിച്ചിരുന്നു. റിട്ടേണിങ് ഓഫിസർമാർ അന്വേഷിച്ചപ്പോൾ മുൻകൂട്ടി അച്ചടിച്ച ഫോം 7 ആണെന്ന് വ്യക്തമായി.

അതിന്‍റെ ഉറവിടം ആർക്കും അറിയില്ലായിരുന്നു. ഫോം 7 സമർപ്പിച്ച വ്യക്തിക്ക് എന്തിനാണ് അങ്ങനെയ ചെയ്തതെന്ന് അറിയില്ലായിരുന്നു. ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജയ്പുരയിൽ നിരവധി പേർ മരിച്ചതായി തെറ്റായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഖാർഗെ ആരോപിച്ചു. 50-ലധികം പേർ മരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഫോം 7 സമർപ്പിച്ചു. ഞങ്ങൾ മരിച്ചിട്ടില്ല; ഞങ്ങൾ ജീവിച്ചിരിപ്പുണ്ട്' എന്ന് പറഞ്ഞ് വോട്ടര്‍മാര്‍ ഡി.സിയോട് പരാതിപ്പെട്ടു. കലബുറഗിയിലും സംസ്ഥാനത്തെ മറ്റ് ഇടങ്ങളിലും നടന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ പ്രസ്താവനകൾ നടത്തുന്നതെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.

Tags:    
News Summary - Minister Satish Jarkiholi defends SIR in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.