ഗുജറാത്ത് ജസ്റ്റിസ് എൻ.വി.അഞ്ജാരിയ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്

ബംഗളൂരു: കർണാടക ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് എൻ.വി.അഞ്ജാരിയയെ സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ശുപാർശ ചെയ്തു. ഈ മാസം 24ന് നിലവിലെ ചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നതിന് പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലേൽക്കുക.

2011 നവംബർ 21മുതൽ ഗുജറാത്ത് ഹൈകോടതി ജസ്റ്റിയായി പ്രവർത്തിക്കുന്ന ജസ്റ്റിസ് അഞ്ജാരിയ തന്റെ പ്രാഗത്ഭ്യം തെളിയിച്ചതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചു. 1965 മാർച്ച് 23ന് അഹമ്മദാബാദ് മാണ്ട്വി-കച്ചിൽ ന്യായാധിപന്മാരുടെ കുടുംബത്തിൽ ജനിച്ച അഞ്ജരിയക്ക് 2027 മാർച്ച് 22 വരെ സർവീസ് കാലാവധിയുണ്ട്.

Tags:    
News Summary - SC Collegium recommends Gujarat HC judge N V Anjaria as CJ of Karnataka HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.