കെ.എസ്.ആർ.ടി.സി ഡ്രൈവർ ശ്രീനിവാസ് വാഹനമോടിക്കുന്നതിനിടെ റീൽസ്
കാണുന്ന വിഡിയോ ദൃശ്യത്തിൽനിന്ന്
ബംഗളൂരു: ഡ്രൈവിങ്ങിനിടെ റീൽസ് കണ്ട കർണാടക ആർ.ടി.സി ഡ്രൈവറെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വിഡിയോ യാത്രക്കാരിലൊരാൾ പകർത്തിയത് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോലാർ-പാവ്ഗഡ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ ശ്രീനിവാസിനെയാണ് കോലാർ ഡിവിഷനൽ കൺട്രോളർ ശ്രീനിവാസ് സസ്പെൻഡ് ചെയ്തത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മുമ്പും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. തുടർന്ന് അധികൃതർ താക്കീത് നൽകിയിരുന്നു. ഇത് അവഗണിച്ച് യാത്രക്കാരുടെ ജീവൻ അപകടഭീഷണിയിലാക്കി അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.