ബംഗളൂരു: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ബംഗളൂരു നഗരത്തിലെ മടിവാളയില്‍ സമസ്ത ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നു. ഇതിന്റെ രൂപരേഖ ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശ്ശേരി പി.കെ. ഹംസക്കുട്ടി മുസ്ലിയാര്, പി.എം. അബ്ദുസ്സലാം ബാഖവി, സി.കെ. അബ്ദുറഹിമാന് ഫൈസി അരിപ്ര, എസ്.എന്‍.ഇ.സി ഇന്സ്പെക്ഷന് സമിതി ചെയര്മാന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, മെംബര്‍മാരായ ഇ. മൊയ്തീന് ഫൈസി പുത്തനഴി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, കുടക് അബ്ദുറഹിമാന് മുസ്ലിയാര്, ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ക്രസന്റ് മാനേജര്‍ പി.കെ. മുഹമ്മദാജി, സത്താര്‍ പന്തല്ലൂര്‍, ബംഗളൂരു ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ പ്രസിഡന്റ് സിദ്ദീഖ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റിയാസ് മടിവാള, വര്‍ക്കിങ് സെക്രട്ടറി താഹിര്‍ മിസ്ബാഹി, ട്രഷറര്‍ ഫൈസല്‍ അക്കുറ, സഹഭാരവാഹികളായ സാദിഖ് ബി.ടി.എം, സമീര്‍ പരിപില്, ഇര്‍ഷാദ് കണ്ണവം, മഹമൂദ് ഹാജി, സിറാജ് ഹാജി, എഫ്.എം. ദാവൂദ്, സൈഫു എരോത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.