സമസ്ത കൈത്താങ്ങ് ഫണ്ട് ഉദ്ഘാടനം എം.കെ. അയ്യൂബ് ഹസനി നിർവഹിക്കുന്നു
ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ ഏഴാംഘട്ട ഫണ്ട് സമാഹരണത്തിന്റെ ബംഗളൂരു ജില്ലതല സർക്കുലർ രസീത് വിതരണോദ്ഘാടനം നടത്തി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർവാഹക സമിതി അംഗം എം.കെ. അയ്യൂബ് ഹസനി ബംഗളൂരു നോർത്ത് റേഞ്ച് ജംഇയതുൽ മുഅല്ലിമീൻ പ്രസിഡന്റ് പി.എം. മുഹമ്മദ് മൗലവിക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുസമ്മിൽ ഫൈസി, മനാഫ് നജാഹി, ഹുസൈനാർ ഫൈസി, അബ്ദുസമദ് വാഫി, ശഹീർ കൗസരി, സബീർ വാഫി, ഹംസ ഫൈസി, അശ്റഫ് മൗലവി, ഫാസിൽ മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.