ശിവമൊഗ്ഗയിലെ റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാതെ
കണ്ടെത്തിയ പെട്ടികൾ
റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ പെട്ടികളിൽ പൊടിയുപ്പ്; രണ്ടുപേർ കസ്റ്റഡിയിൽ
മംഗളൂരു: ശിവമൊഗ്ഗയിലെ റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ പെട്ടികൾ ഒടുവിൽ പൊലീസ് തുറന്നു. രണ്ടു പെട്ടികളുടെയും അകത്ത് പൊടിയുപ്പ് നിറച്ച പൊതികളാണെന്നും അപകടകരമായി ഒന്നുമില്ലെന്നും ശിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് പെട്ടികൾ തുറക്കാൻ ഒരുങ്ങുന്നതിനിടെ കനത്ത മഴ തുടർന്നതിനാൽ ഉപേക്ഷിക്കേണ്ടിവന്നു. തിങ്കളാഴ്ച 2.40നാണ് ആദ്യ പെട്ടി പൊളിച്ചത്. രണ്ടാമത്തേത് 3.24നും തുറന്നു. ചുറ്റും ബാരിക്കേഡ് സ്ഥാപിച്ച് ജനങ്ങൾ അടുക്കുന്നത് തടഞ്ഞിരുന്നു. ബോംബ് സ്ക്വാഡ് ആറു മണിക്കൂർ നേരം നടത്തിയ പരിശോധനയിൽ സ്ഫോടകസ്വഭാവമുള്ള വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്.പി വിശദീകരിച്ചു. പെട്ടികൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യൽ തുടരുകയാണ്. മാരുതി ഓമ്നി വാനിൽ എത്തിയവർ പെട്ടികൾ വെച്ചതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിലുണ്ട്. ബംഗ്ലാദേശ് നിർമിത ചാക്കിലാണ് പെട്ടികൾ പൊതിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.