ശബരിമല: പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി
ബംഗളൂരു: ശബരിമല തീർഥാടകരുടെ സൗകര്യത്തിനായി ബംഗളൂരുവിൽനിന്ന് കേരളത്തിലെ പമ്പയിലേക്ക് ഡിസംബർ ഒന്നുമുതൽ പ്രത്യേക ദിന സർവിസുകളുമായി കർണാടക ആർ.ടി.സി. രാജഹംസ, ഐരാവത് ബസുകളാണ് ഓടുക. രാജഹംസ ബസ് എല്ലാ ദിവസവും ഉച്ചക്ക് 1.01ന് ശാന്തിനഗർ ബസ്സ്റ്റാൻഡിൽ നിന്നും 1.31ന് മൈസൂരു റോഡ് സാറ്റലൈറ്റിൽനിന്നും പുറപ്പെടും. പിറ്റേദിവസം രാവിലെ 7.29ന് പമ്പയിൽ എത്തും.
ഐരാവത് വോൾവോ ബസ് ശാന്തിനഗർ സ്റ്റാൻഡിൽനിന്ന് ഉച്ചക്ക് 2.01നും സാറ്റലൈറ്റിൽനിന്ന് 2.45നും പുറപ്പെടും. പമ്പയിൽ പിറ്റേദിവസം രാവിലെ 6.45ന് എത്തും. രാജഹംസ മൈസൂരുവിൽ വൈകുന്നേരം 4.46നും ഐരാവത് 5.45നുമാണ് എത്തുക.തിരിച്ച് ശബരിമല നിലക്കലിൽനിന്ന് രാജഹംസ ദിവസവും അഞ്ചുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് ബംഗളൂരുവിൽ എത്തും. ഐരാവത് തിരിച്ച് 6.1ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് ബംഗളൂരുവിൽ എത്തും. www.ksrtc.in ൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.