Representation Image
ബംഗളൂരു: ബനശങ്കരി യാറബ് നഗറിൽ പ്രവർത്തിക്കുന്ന സഅദിയ്യ ഫൗണ്ടേഷന്റെ ഇരുപതാം വാർഷിക സമ്മേളന പ്രഖ്യാപനവും ഇസ്ലാമിക് ബി.എഡ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനവും ബുധനാഴ്ച നടക്കും. വൈകുന്നേരം ആറിന് ലാൽബാഗ് കെ എച്ച് റോഡിലെ സിറ്റി പാലസ് ഹാളിൽ വച്ച് നടക്കും.
നിയമസഭ സ്പീക്കർ യു.ടി. ഖാദർ, മന്ത്രി സമീർ അഹമ്മദ് ഖാൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ ഹുസൈൻ, ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, ബി.എം. ഫാറൂഖ് എം.എൽ.സി, സി.എം. ഇബ്രാഹിം, ഫസൽ കോയമ്മ തങ്ങൾ, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഷബീറലി മിസ്ബാഹി, എൻ.കെ.എം ഷാഫി സഅദി സുൽഫിക്കർ നൂരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, പള്ളങ്കോട് മദനി, ലത്തീഫ് സഅദി കൊട്ടില, അബ്ദുസമദ് അഹ്സനി തുടങ്ങിയവരും തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.