ബംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആർ.വി. ദേശ് പാണ്ഡെയെ 2022ലെ മികച്ച നിയമസഭ സാമാജികനായി തിരഞ്ഞെടുത്തു. സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, നിയമ-പാർലമെന്‍ററികാര്യ മന്ത്രി ജെ.സി. മധുസ്വാമി, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മികച്ച സാമാജികനെ തിരഞ്ഞെടുത്തത്. സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി പുരസ്‌കാരം പ്രഖ്യാപിച്ചു.
ഉത്തര കന്നട ജില്ലയിലെ ഹലിയൽ മണ്ഡലത്തിലെ എം.എൽ.എയായ 75കാരനായ ദേശ്പാണ്ഡെ എട്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് വ്യവസായ മന്ത്രിയായി മികച്ച പ്രവർത്തനം നടത്തി. ടൊയോട്ടയെ കർണാടകത്തിൽ കൊണ്ടുവരുന്നതിനു മുന്നിൽനിന്നത് ദേശ്പാണ്ഡെയായിരുന്നുവെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.