ബംഗളൂരു: 2026 ഫിഫ ലോകകപ്പ് മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ എന്നിവ നടക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങൾക്ക് ഇവ കാണാൻ സൗകര്യമൊരുക്കുന്നതിനായി ജൂലൈ 19, 20 തീയതികളിൽ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഭക്ഷണ സമയം ദീർഘിപ്പിക്കുമെന്ന് ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് ഉത്തരവ് പുറപ്പെടുവിച്ചു.
ഇത് പ്രകാരം ബംഗളൂരു സിറ്റി ൊലീസ് കമീഷണറേറ്റ് പരിധിയിലുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫ് നടക്കുന്ന ജൂലൈ 19 ന് പുലർച്ചെ അഞ്ചു മണി വരെയും ഫൈനൽ നടക്കുന്ന ജൂലൈ 20ന് പുലർച്ചെ 3.30 വരെയും ഭക്ഷണം വിളമ്പാൻ അനുവാദമുണ്ട്. നാഷനൽ റെസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.