പൊലീസ് പിടികൂടിയ അരി ലോഡ്
മംഗളൂരു : സർക്കാറിന്റെ സൗജന്യ അന്നഭാഗ്യ പദ്ധതിയിൽ ദരിദ്ര വിഭാഗങ്ങൾക്ക് വിതരണം ചെയ്യേണ്ട അരി അനധികൃതമായി കടത്തുകയായിരുന്ന ലോറി പൊലീസും ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. കുംത നഡ മസ്കിരിയിലെ ശ്രീ ഗണേഷ് റൈസ് ഇൻഡസ്ട്രീസ് ഉടമ നാഗരാജ് നായികാണ് അരി കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ലോറി ഉടമ ഗിരീഷ് നായികിന്റെ നിർദ്ദേശപ്രകാരം ലോറി ഡ്രൈവർ കെ. നരസിംഹ, കാസർക്കോട് ഷാജി ട്രേഡിംഗ് കമ്പനിയിലേക്ക് സർക്കാർ അരി അനധികൃതമായി കടത്തുകയായിരുന്നു.ബ്രഹ്മാവർ ഫുഡ് ഇൻസ്പെക്ടർ വസന്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ പ്രവീൺ കുമാറിന്റെയും സംഘത്തിന്റേയും സഹായത്തോടെ ലോറി തടഞ്ഞ് പരിശോധിക്കുകയായിരുന്നു.320 പ്ലാസ്റ്റിക് ബാഗുകളിലായി പാക്ക് ചെയ്ത 160 ക്വിന്റൽ അരിയും 3,84,000 രൂപ വിലമതിക്കുന്ന ലോറിയും സംഘം പിടിച്ചെടുത്തു. ഇതുസംബന്ധിച്ച് കോട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.