ബംഗളൂരു: തമിഴ്നാടിന് കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുകൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജൂലൈ 31 ന് മാണ്ഡ്യയിൽ വൻ പ്രതിഷേധം നടത്തുമെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ ബി. വൈ വിജയേന്ദ്ര.
ജോസഫ് വിജയിനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കെ.ആർ.എസ്. അണക്കെട്ടിൽനിന്ന് തമിഴ്നാടിന് വെള്ളം തുറന്നുവിട്ടതെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ നീക്കത്തെ അപലപിക്കുന്നു.
തീരുമാനം കാവേരി നദീതടത്തിലെ കർഷകർക്ക് ദോഷകരമാകും. സർക്കാർ കാവേരി ജല നിയന്ത്രണ സമിതിയിൽ (സി.ഡബ്ല്യു.ആർ.സി) പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യുകയും മഴ കുറവായതിനാൽ അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണമെന്ന് വിജയേന്ദ്ര പറഞ്ഞു.
കർഷകരുടെ ജീവിതം വെച്ച് കളിക്കരുതെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. സി.ഡബ്ല്യു.ആർ.സിയിൽ നിന്ന് ഇത്തരമൊരു നിർദ്ദേശം ശിവകുമാർ പ്രതീക്ഷിച്ചിരുന്നില്ലേ എന്ന് വിജയേന്ദ്ര ചോദിച്ചു. മന്ത്രിസഭാ വികസനത്തിനായി ഇടക്കിടെ ഡൽഹി സന്ദർശനം നടത്തുന്ന ശിവകുമാർ സി.ഡബ്ല്യു.ആർ.സിയിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാകാന്‍ സാധിക്കുന്നു സമർത്ഥനായ അഭിഭാഷകനെ നിയമിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.