മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ റി​പ്പ​ബ്ലി​ക്​

ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ്

സം​സാ​രി​ക്കു​ന്നു

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

‘പൊതുജനം നിർഭയരായാൽ ഭരണഘടന സുരക്ഷിതം’

ബംഗളൂരു: ഭരണകൂടത്തിന്‍റെ കൈയിൽ പൊതുജനം നിർഭയരാകുമ്പോഴാണ് ഭരണഘടന സുരക്ഷിതമാവുന്നതെന്നും ജനാധിപത്യത്തിന് ധ്വംസനം സംഭവിച്ചാൽ മതേതരത്വം മരീചികയാവുമെന്നും മലബാർ മുസ്‍ലിം അസോസിയേഷൻ (എം.എം.എ) പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ മൈസൂർ റോഡ് ക്രസന്‍റ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.

ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കിദ്വായി കാൻസർ സെന്‍ററിലെ റേഡിയേഷൻ തലവൻ ഡോ. ഇബ്രാഹീം ഖലീൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, കെ.എച്ച് ഫാറൂഖ്, തൻവീർ മുഹമ്മദ്, കെ. മൊയ്തീൻ, രാജ വേലു, റീത്ത, സീനത്ത് ആറ തുടങ്ങിയവർ സംസാരിച്ചു. മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.

കർണാടക മലയാളി കോൺഗ്രസ്

ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം നടത്തി. ബി.ടി.എം.എസ്.ജി പാളയ ക്രിസ്തീയ വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ കെ.എം.സി പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. ഭരണഘടനക്ക് അന്തിമരൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ബി.ആർ. അംബേദ്‌കർ, ബി.എൻ. റാവു ഉൾപ്പെടെയുള്ളവരെ യോഗം അനുസ്മരിച്ചു.

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോർജ്, നന്ദകുമാർ കൂടത്തിൽ, വർഗീസ് ചെറിയാൻ, ജോസ് ലോറൻസ്, നിജോമോൻ, ജില്ല പ്രസിഡന്റ് ഡാനി ജോൺ, സെക്രട്ടറിമാരായ ഷാജി ജോർജ്, സജു ജോൺ, വർഗീസ് ജോസഫ്, ജേക്കബ് മാത്യു, തോമാച്ചൻ, നഹാസ് റഹ്മാൻ, മോണ്ടി മാത്യു, ജിബി കെ.ആർ. നായർ, ഹാരിസ്, ടോണി ജോർജ്, ജിമ്മി ജോസഫ്, ഭാസ്കർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Republic Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.