Posted On
date_range Updated On
date_range കുട്ടിയുടെ ഹൃദയം കാത്ത് സ്വകാര്യ ബസ്
മംഗളൂരു: സിറ്റി സർവിസ് ബസ് ഡ്രൈവറുടേയും കണ്ടക്ടരുടേയും മനസ്സാന്നിധ്യം ബുധനാഴ്ച യാത്രക്കാരിയായ വിദ്യാർഥിനിയുടെ ഹൃദയം കാത്തു.
കുളൂർറൂട്ടിൽ സർവിസ് നടത്തുന്ന 13 എഫ് ബസിൽ യാത്ര ചെയ്ത കുട്ടി നെഞ്ചുവേദനയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവർ മഹേഷ് പൂജാരി നിറയെ യാത്രക്കാരുള്ള ബസ് നേരെ കങ്കനാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഹൃദയാഘാതം ജീവനെടുക്കും മുമ്പ് ചികിത്സ ലഭിച്ച കുട്ടിയുടെ രക്ഷിതാക്കൾ ബസ് ജീവനക്കാർക്ക് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.