Posted On
date_range Updated On
date_range ജയിലിൽ തടവുകാർ ഏറ്റുമുട്ടി; ഒരാൾ ആശുപത്രിയിൽ
മംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് കൊലക്കേസ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളാളിലെ മുഹമ്മദ് മുഖ്താറിന്റെ ആക്രമണത്തിൽ പരിക്കേറ്റ കേശവ് എന്ന തടവുകാരനെയാണ് മംഗളൂരു വെന്റ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2023 നവംബർ ആറിന് നടന്ന അക്ഷയ് കല്ലേഗ കൊലപാതകക്കേസിലെ പ്രതിയാണ് കേശവ്. ഉള്ളാളിലെ ധർമനഗർ നിവാസി മുഹമ്മദ് മുഖ്താർ 15 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ബാർക്കെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാർക്കെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജില്ല പൊലീസ് സൂപ്രണ്ടും ജയിൽ സന്ദർശിച്ച് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.