ബംഗളൂരു പലമ നവമാധ്യമ കൂട്ടായ്മയുടെ ‘കാവ്യവർത്തമാനം’ പരിപാടിയിൽ പി കെ. സുരേഷ്കുമാർ സംസാരിക്കുന്നു

കവിത അബോധങ്ങളുടെ ഹൃദയഭാഷ -പലമ സെമിനാർ

ബംഗളൂരു: നിർവചനങ്ങൾക്കപ്പുറം സഞ്ചരിക്കുന്ന അബോധത്തിന്റെ ആവിഷ്കാരമായ കവിത മനുഷ്യകുലത്തിന്റെ ഭാവനയെയും സ്വപ്നങ്ങളെയും പങ്കുവെക്കുന്ന ഏറ്റവും സൂക്ഷ്മവും ഉദാത്തവുമായ സർഗരൂപമാണെന്ന് നിരൂപകനും എതിർദിശ മാസിക എഡിറ്ററുമായ പി.കെ. സുരേഷ്കുമാർ അഭിപ്രായപ്പെട്ടു.

ബംഗളൂരു പലമ നവമാധ്യമ കൂട്ടായ്മയുടെ 'കാവ്യവർത്തമാനം' പരിപാടിയിൽ 'കവിത മനുഷ്യവംശത്തിന്റെ മാതൃഭാഷ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ ഭാവാവിഷ്കാരങ്ങൾ പകർന്ന മുൻകാല കവിതയിൽനിന്ന് പൊട്ടിത്തെറിക്കുന്ന അനുഭവങ്ങളെ പകരുന്ന ചെറു രൂപങ്ങളിലേക്ക് കവിത നിരന്തരം പുതുക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. പി.വി.എൻ. രവീന്ദ്രൻ, പി.കെ. സുരേഷ്കുമാറിനെ സദസ്സിന് പരിചയപ്പെടുത്തി. റമീസ് തോന്നയ്ക്കൽ, വിന്നി ഗംഗാധരൻ, സ്മിത വത്സല, അനിൽ മിത്രാനന്ദപുരം, ജീവൻ കെ. രാജ്, എസ്. സംഗീത, കുമ്മനം പണിക്കർ തുടങ്ങിയവർ കവിത അവതരിപ്പിച്ചു. 

Tags:    
News Summary - Poetry is the heart language of the unconscious -Palama Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.