ബംഗളൂരു: ജൂലൈ 13, 14 തീയതികളിൽ നടത്താനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് (പി.ജി സി.ഇ.ടി) പരീക്ഷ മാറ്റിയതായി കർണാടക പരീക്ഷ അതോറിറ്റി അറിയിച്ചു.
ചില യൂനിവേഴ്സിറ്റികളിൽ യു.ജി കോഴ്സുകളിൽ ഫൈനൽ സെമസ്റ്റർ പരീക്ഷ ജൂലൈ അഞ്ചുമുതൽ 10 വരെ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തും. പി.ജി സി.ഇ.ടിക്കായി ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്ക് ജൂലൈ ഏഴുവരെ അപേക്ഷിക്കാം. ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ ഒമ്പതുവരെയും നീട്ടിയിട്ടുണ്ട്. അപേക്ഷാ തീയതി ഇനി നീട്ടില്ലെന്ന് പരീക്ഷാ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. പ്രസന്ന പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: www.kea.kar.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.