ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോണിന്‍റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോണിന്‍റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കേരള സമാജം അസിസ്റ്റന്‍റ് സെക്രട്ടറി ജി. വിനു നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ എം.ബി. അജയൻ അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ് കൃഷ്ണൻ, ജോയിന്‍റ് കൺവീനർമാരായ മുകേഷ്, മനോജ്, വേണുഗോപാൽ, വിപിൻരാജ്, വനിതാ വിഭാഗം ചെയർപേഴ്സൺ ആശ വിജയഗോപാൽ, കൺവീനർ ഷൈനി, വൈസ് ചെയ്‌പേഴ്സൺ അനു വിപിൻ തുടങ്ങിയവർ പങ്കെടുത്തു. കൊന്നപ്പൂവ്, ചക്ക, മാങ്ങ, വെള്ളരി, കശുമാങ്ങ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.