കർണാടക്ക് 15ാം ധനകാര്യ കമീഷന്‍റെ ഗ്രാൻഡുകൾ അനുവദിക്കണം -എസ്.ഡി.പി.ഐ

ബംഗളൂരു: കർണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2025-26 വർഷത്തേക്കുള്ള 15ാം ധനകാര്യ കമീഷന്‍റെ ഗ്രാൻഡുകളിൽ നിന്ന് ലഭിക്കാനുള്ള 2,133 കോടി രൂപ ഉടൻ നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ മജീദ് മൈസൂരു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എത്രയും വേഗം ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) യുമായി ചേർന്ന് താലൂക്ക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 15ാം ധനകാര്യ കമീഷൻ ഗ്രാന്‍റുകൾ സംസ്ഥാനത്തിന് നൽകാതെ കേന്ദ്രം വിവേചനം കാണിക്കുകയാണ്. സംസ്ഥാന സർക്കാറും ഇക്കാര്യം അവഗണിക്കുന്നു.

അതിനാല്‍ 6,000 ഗ്രാമപഞ്ചായത്തുകൾ പ്രശ്നത്തിലാണ്. ഗ്രാമപഞ്ചായത്തുകൾ കർമ്മ പദ്ധതി തയ്യാറാക്കുകയും ചില മേഖലകളിൽ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. ഗ്രാൻഡുകൾ അനുവദിക്കാത്തതിനാൽ പ്രവൃത്തികൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥാസമയം ഗ്രാൻഡുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതും ഫണ്ട് അനുവദിക്കാത്തതിന് കാരണമാണ്. കൂടാതെ 2021 മുതൽ താലൂക്ക് പഞ്ചായത്ത്, പഞ്ചായത്ത് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ഇത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും അബ്ദുല്‍ മജീദ് പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള 28 എം.പി മാര്‍ക്കും ഇതിനുള്ള ബാധ്യത ഉണ്ട്.ഫണ്ട് അനുവദിക്കുന്നതിൽ പരാജയപ്പെട്ടതിന് 28 എം.പിമാരും സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Karnataka should be given 15th Finance Commission grants - SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.