പി.ഡി.പി. പത്താം സംസ്ഥാന സമ്മേളന ലോഗോ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരുവിൽ പ്രകാശനം ചെയ്യുന്നു

പി.ഡി.പി സംസ്ഥാന സമ്മേളനം: ലോഗോ മഅ്ദനി പ്രകാശനം ചെയ്തു

ബംഗളൂരു: പി.ഡി.പി. മുപ്പതാം വാര്‍ഷികത്തില്‍ മാര്‍ച്ച് 23, 24, 25 തീയതികളിലായി മലപ്പുറത്ത് നടക്കുന്ന പത്താം സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരുവിൽ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി അന്‍വര്‍ താമരക്കുളവും പി.സി.എഫ്. സൗദി നാഷനല്‍ കമ്മിറ്റി അംഗം അഷറഫ് ബാഖവിയും സംബന്ധിച്ചു. ‘മർദിതജനതയുടെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ മൂന്നു പതിറ്റാണ്ട്’ എന്നതാണ് സമ്മേളന പ്രമേയം.

‘അവർണര്‍ക്ക് അധികാരം, പീഡിതര്‍ക്ക് മോചനം’ എന്ന മുദ്രാവാക്യമുയര്‍ത്തി 1993 ഏപ്രില്‍ 14ന് ഡോ . അംബേദ്കര്‍ ജന്മദിനത്തിലാണ് പി.ഡി.പി. രൂപം കൊണ്ടത്. കേരളത്തില്‍ സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയിലും രാഷ്ട്രീയ നേതൃത്വങ്ങളിലും ഇടമുണ്ടാക്കിക്കൊടുക്കാൻ പാർട്ടിക്കായെന്നും ഈ വേളയിലാണ്​ സംസ്ഥാന സമ്മേളനമെന്നും നേതാക്കൾ അറിയിച്ചു.

Tags:    
News Summary - PDP State Conference-Logo released by Madani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.