മംഗളൂരു: മുതിർന്ന യക്ഷഗാന താളവാദ്യ കലാകാരനും അധ്യാപകനുമായ ബണ്ട്വാളിലെ മമ്പാടി സുബ്രഹ്മണ്യ ഭട്ടിനെ കർണാടക യക്ഷഗാന അക്കാദമിയുടെ 2024ലെ ‘പാർഥിസുബ്ബ അവാർഡി’ന് തെരഞ്ഞെടുത്തതായി അക്കാദമി പ്രസിഡന്റ് തല്ലൂർ ശിവറാം ഷെട്ടി അറിയിച്ചു. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് വെള്ളിയാഴ്ച ഉഡുപ്പി പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ അക്കാദമി മേധാവി പറഞ്ഞു. ‘യക്ഷശിരി’ വാർഷിക അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 10 പേരുടെയും 2024ലെ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡിന് തെരഞ്ഞെടുത്ത അഞ്ചുപേരുടെയും പേരുകളും ചടങ്ങിൽ പ്രഖ്യാപിച്ചു.
ഫെബ്രുവരി 16ന് ഉഡുപ്പിയിലെ കലാരംഗ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.മമ്പാടി നാരായണ ഭാഗവതരുടെ മകനാണ് തേങ്കുത്തിട്ട് യക്ഷഗാനത്തിലെ മുതിർന്ന കലാകാരൻ സുബ്രഹ്മണ്യ ഭട്ട്. പിതാവിന്റെ മാർഗനിർദേശപ്രകാരം യക്ഷഗാന രംഗത്ത് വളർന്ന ഭട്ട്, കട്ടീൽ, കർണാടക, കദ്രി എന്നീ ട്രൂപ്പുകളിൽ (മേളങ്ങൾ) പ്രമുഖ പശ്ചാത്തല താളവാദ്യ കലാകാരനായി പ്രവർത്തിച്ചു. കർണാടകയിലും കേരളത്തിലുമായി നിരവധി യക്ഷഗാന പ്രേമികളെ പരിശീലിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.