ബംഗളൂരു: സംസ്ഥാനത്തെ ഗ്രാമ, താലൂക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ നടക്കുമെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഈശ്വർ ഖാന്ദ്രെ. ഡീലിമിറ്റേഷൻ പ്രക്രിയയും സംവരണ മാട്രിക്സിന്‍റെ സ്ഥിരീകരണവും പൂർത്തിയായ ഉടന്‍ നിർദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കും. സർക്കാർ ജീവനക്കാർ സ്‌പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയുടെ തിരക്കിലാണ് എന്നതിനാല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനഞ്ചാം ധനകാര്യ കമീഷന്‍റെ ശിപാർശകൾ പ്രകാരം കർണാടകയിലെ ഗ്രാമപഞ്ചായത്തുകൾക്ക് നൽകേണ്ട 2,186.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ പാർലമെന്‍റ് അംഗങ്ങൾ വിഷയത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.