ഹാ​ജ​ബ്ബ നാ​ര​ങ്ങ വി​ൽ​ക്കു​ന്ന ചി​ത്രം പ​ത്മ​ശ്രീ ആ​ദ​ര​മാ​യി ഹൈ​സ്കൂ​ൾ

ഭി​ത്തി​യി​ൽ വ​ര​ച്ച​പ്പോ​ൾ

പ​ത്മ​ശ്രീ ഹാ​ജ​ബ്ബ​യു​ടെ സ്വ​പ്നം സ​ഫ​ലം; ന്യൂ​പ​ഡ്പു എ​ച്ച്.​എ​സ് ഇ​നി പി.​യു കോ​ള​ജ്

മം​ഗ​ളൂ​രു: തെ​രു​വി​ൽ മ​ധു​ര നാ​ര​ങ്ങ വി​റ്റ് കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ത​ന്‍റെ വി​ദ്യാ​ല​യം പി.​യു കോ​ള​ജ് ആ​യി ഉ​യ​ർ​ന്നു​കാ​ണാ​നു​ള്ള പ​ത്മ​ശ്രീ ഹ​രേ​ക്ക​ള ഹാ​ജ​ബ്ബ​യു​ടെ സ്വ​പ്നം സ​ഫ​ലം. ന്യൂ​പ​ട്പു ഗ​വ.​ഹൈ​സ്കൂ​ൾ പ്രീ ​യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ആ​യി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ഈ ​വി​വ​രം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​ത്മി​നി എ​സ്.​റാ​വു രേ​ഖാ​മൂ​ലം ഹാ​ജ​ബ്ബ​യെ അ​റി​യി​ച്ചു. സ്കൂ​ൾ ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ജ​ബ്ബ ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി ല​ഭി​ച്ച പ​ത്മ​ശ്രീ ഏ​റ്റു​വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഹാ​ജ​ബ്ബ എ​ല്ലാ വേ​ദി​ക​ളി​ലും ഉ​ന്ന​യി​ച്ച ആ​വ​ശ്യ​വും ഇ​താ​യി​രു​ന്നു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ കു​ട്ട​യി​ൽ മ​ധു​ര​നാ​ര​ങ്ങ ചു​മ​ന്ന് വി​ല്പ​ന ന​ട​ത്തി കു​ടും​ബം പു​ല​ർ​ത്തി​യ ഹാ​ജ​ബ്ബ ആ ​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച തു​ക വി​നി​യോ​ഗി​ച്ച് ത​ന്‍റെ ഗ്രാ​മ​ത്തി​ൽ സ്കൂ​ൾ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഈ ​വി​ദ്യാ​ല​യം പി​ന്നീ​ട് ഹൈ​സ്കൂ​ളാ​യി. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഹാ​ജ​ബ്ബ​യു​ടെ കു​ടും​ബം.

News Summary - Padmashri Hajabba's dream came true- Newpadpu HS now PU College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.