കർണാടക മലയാളി കോൺഗ്രസ് നടത്തിയ ഉമ്മൻചാണ്ടി അനുശോചന യോഗത്തിൽ നിന്ന്
Posted On
date_range Updated On
date_range ‘ഉമ്മൻ ചാണ്ടി ആദർശത്തിന്‍റെ മുഖമുദ്ര’; കർണാടക മലയാളി കോൺഗ്രസ് അനുശോചിച്ചു
ബംഗളൂരു: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ആദർശത്തിന്‍റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.സി. അശോക്, ശ്രീനിവാസപ്പ, കെ.എം.സി ഭാരവാഹികളായ സജു ജോൺ, ജിബി കെ.ആർ. നായർ, വർഗീസ് ജോസഫ്, ശിവൻകുട്ടി, ഷാജു മാത്യു, രാധാകൃഷ്ണൻ, ജസ്റ്റിൻ ജയിംസ്, റിജോ, ഷേർളി തോമസ്, സിന്ധു പ്രശാന്ത്, സുമ, ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.