മഹേഷ് ആശുപത്രിയിൽ
Posted On
date_range Updated On
date_range കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ബംഗളൂരു: കടയിൽ സാധനങ്ങൾ വാങ്ങാൻ പോകവെ, കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സക് ലേഷ്പുര വധുരു ഗ്രാമത്തിൽ എം.കെ. മഹേഷാണ് (47) ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച രാവിലെ വീടിന് വിളിപ്പാടകലെയുള്ള കടയിലേക്ക് പോവുകയായിരുന്നു മഹേഷ്. പൊടുന്നനെ റോഡിലേക്കിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആളുകളെ കണ്ടതോടെ ആന കാപ്പിത്തോട്ടത്തിലേക്ക് കയറിപ്പോയി. സക് ലേഷ്പുര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷക്കുശേഷം ഹാസൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.