Posted On
date_range Updated On
date_range ബസിടിച്ച് ഒരു മരണം
മംഗളൂരു: വ്യാഴാഴ്ച കാർക്കള-പഡുബിദ്രി ഹൈവേയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
മംഗളൂരുവിൽ നിന്ന് കാർക്കളയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഉത്തരേന്ത്യൻ വംശജനായ തൊഴിലാളി പ്രതാപാണ് (34) മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.